ആറ്‌ വരി പാതക്ക് കുറുകെ അടിപ്പാത നിർമ്മിക്കണം : കരുമ്പിൽ മഹല്ല് കൂട്ടായ്മ



നാഷണൽ ഹൈവേ ആറുവരി പാതയാക്കി വികസിപ്പിക്കുന്ന സാഹചര്യത്തിൽ കരുമ്പിൽ ദേശീയ പാതയോരങ്ങളിൽ സ്ഥിതി ചെയ്യുന്ന ആരാധനാലയങ്ങളടക്കമുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സമീപ പ്രദേശങ്ങളിലേക്കും അപകടകരമല്ലാത്ത വിധം സഞ്ചരിക്കുന്നതിനും വാഹന ഗതാഗതത്തിനും വേണ്ടി ആറുവരി പാതക്ക് കുറുകെ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി കരുമ്പിൽ മഹല്ല് കൂട്ടായ്മ ഇ.ടി മുഹമ്മദ് ബഷീർ എം.പി ക്ക് നിവേദനം നൽകി.

ദേശീയ പാത ആറുവരിയാക്കുബോൾ കരുമ്പിൽ പ്രദേശത്തിന്റെ വികസന വളർച്ചക്ക് തടസ്സമാകുന്ന രീതിയിലുള്ള രൂപരേഖയും നാടിനെ രണ്ടായി കീറി മുറിക്കുബോൾ ഉണ്ടാകാനിടയുള്ള പ്രതിസന്ധിയും ആശങ്കയും ജനങ്ങളുടെ പ്രയാസങ്ങളും മനസ്സിലാക്കി നാഷണൽ ഹൈവേ വികസന അതോറിറ്റി അധികൃതരുടെ ശ്രദ്ധയിലെത്തിക്കുവാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കരുമ്പിൽ മഹല്ല് കൂട്ടായ്മ സ്ഥലം എം.പിയെ നേരിൽ കണ്ട് നിവേദനം നൽകുവാൻ തീരുമാനിച്ചത്.

മഹല്ല് സെക്രട്ടറി കെ. അബു മാസ്റ്റർ, കെ.എം മുഹമ്മദ് മറ്റ് ഭാരവാഹികൾ എന്നിവരുടെ സാനിദ്ധ്യത്തിൽ തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ.കെ റഹീം സാഹിബ് എം.പി ക്ക് നിവേദനം കൈമാറി.
Previous Post Next Post
WhatsApp