വാഹനാപകടത്തില്‍ മരണപ്പെട്ട ജിദ്ദയിലെ ഐ സി എഫ് പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.


  മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പില്‍ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാര്‍ (44), റഫീഖ് (41) എന്നിവരുടെ മയ്യിത്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബൈഷിലെ അല്‍രാജ്ഹി പള്ളി മഖ്ബറയില്‍ ഖബറടക്കി.


ഒരാഴ്ച മുമ്ബായിരുന്നു അപകടം. ജിദ്ദയില്‍ നിന്ന് ജിസാനിലേക്കുള്ള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ജബ്ബാറിനെയും റഫീഖിനെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്ക ചടങ്ങുകള്‍ക്ക് ഐ സി എഫ് ജിസാന്‍ സെന്‍ട്രല്‍ ദാഇ ഹാരിസ് സഖാഫി, അനീസ് സഖാഫി, സെന്‍ട്രല്‍ പ്രസിഡന്റ് അനീസ് സുഹ്രി, റഹ്നാസ് കുറ്റ്യാടി, അഷ്റഫ്, ഹാരിസ് കല്ലായി, സലിം സബിയ നേതൃത്വം നല്‍കി.

Previous Post Next Post
WhatsApp