70 ചാക്ക് പുകയില ഉൽപന്നവുമായി യുവാവ് പിടിയിൽ

 

 ഷൊർണൂർ | കുളപ്പുള്ളി ടൗണിനോട് ചേർന്ന വീട്ടിൽനിന്ന് പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. എഴുപതോളം വലിയ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന ഹാൻസ് അടക്കമുള്ള ഉൽപന്നങ്ങൾക്ക് ആറ് ലക്ഷം രൂപ വിലമതിക്കും. ഇവ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്ന ഓട്ടോയുമായി വല്ലപ്പുഴ ഓടുപാറക്കുഴിയിൽ കബീർ (35) എന്നയാളെയും പിടികൂടിയിട്ടുണ്ട്.


പട്ടാമ്പി എക്സൈസും ഷൊർണൂർ പൊലീസുമായി സഹകരിച്ചു നടത്തിയ റെയ്ഡിലാണ് ഓട്ടോയിൽ കടത്താനുള്ള ശ്രമത്തിനിടെ പ്രതി പിടിയിലായത്. കുളപ്പുള്ളി ജങ്ഷനിൽനിന്ന് എസ്.എൻ ട്രസ്റ്റ് കോളജിലേക്കുള്ള റോഡരികിലെ വീട് പരിശോധിച്ചപ്പോഴാണ് വൻ ശേഖരം കണ്ടെത്തിയത്. പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷ്, പ്രിവന്റിവ് ഓഫിസർമാരായ സൽമാൻ റൊസാലി, കെ. നന്ദകുമാർ, ഗ്രേഡ് പി.ഒമാരായ പ്രസന്നൻ, ദേവകുമാർ, ഷൊർണൂർ എസ്.ഐ ബഷീറിന്റെ നേതൃത്വത്തിലെ പൊലീസുമാണ് റെയ്ഡ് നടത്തിയത്.

Previous Post Next Post
WhatsApp