പരപ്പനങ്ങാടി | ഇന്ത്യയെ വിഭജിക്കാനുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളുടെ നിലപാടിനെതിരെ നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് പതിനഞ്ചിന് ന് രാവിലെ പത്ത് മണിക്ക് മലപ്പുറത്ത് ഫ്രീഡം സ്ക്വയർ നടത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലങ്ങളിലുള്ള പ്രതിനിധികൾ പങ്കെടുക്കും. യുവാക്കളിൽ ആരോഗ്യ ക്ഷമത വരുത്തുന്നതിന് മലപ്പുറം ജില്ലയിലെ രണ്ടു മേഖലകളിൽ അടുത്ത മാസം മില്ലത്ത് ടോഫി ഫുട്ബോൾ ടൂർണമെന്റ് നടത്താനും തീരുമാനിച്ചു. ജില്ലാ കൺവെൻഷൻ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കലാം ആലുങ്ങൽ ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് സാലിം മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി ഐഎൻഎൽ മുൻസിപ്പൽ പ്രസിഡണ്ട് അബൂബക്കർ ഹാജി മുഖ്യാതിഥിയായി പങ്കെടുത്തു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഗഫൂർ താനൂർ.വൈസ് പ്രസിഡണ്ട് നിസാർ വടക്കേതിൽ, ജോയിൻ സെക്രട്ടറിമാരായ അബ്ദുറഹ്മാൻ കോട്ടക്കൽ. റിയാഫ് കുട്ടിലങ്ങാടി. അൻസാർ താനൂർ. എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷംസു പാലത്തിങ്ങൽ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി സിദ്ദീഖ് ഉള്ളാടം കുന്ന് .നന്ദിയും പറഞ്ഞു
