എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി; കോടിയേരിക്ക് പകരക്കാരനും കണ്ണൂരിൽ നിന്ന്




 എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി; കോടിയേരിക്ക് പകരക്കാരനും കണ്ണൂരിൽ നിന്ന്


തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ എത്തും. കോടിയേരി ബാലകൃഷ്ണൻ ഒഴിയുന്ന പദവിയിലേക്കാണ് എം വി ഗോവിന്ദൻ എത്തുന്നത്. കോടിയേരിക്ക് പകരക്കാരനായി എത്തുന്ന എം വി ഗോവിന്ദനും കണ്ണൂരിൽ നിന്നാണ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.


അനാരോ​ഗ്യം കാരണം സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് കോടിയേരി നേരത്തേ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദൈനംദിന ചുമതലകൾ നിർവഹിക്കാനുള്ള പരിമിതികൾ കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനകളുണ്ടായിരുന്നു. നേരത്തേ ചികിത്സാർഥം അദ്ദേഹം അവധിയെടുത്തപ്പോൾ ചുമതല താൽക്കാലികമായി എ.വിജയരാഘവനു കൈമാറിയിരുന്നു.

Previous Post Next Post
WhatsApp