കക്കാട്\കരുമ്പില്‍ | തിരൂരങ്ങാടി നഗരസഭയിലെ ദേശീയപാത 66 വികസനത്തില്‍ കരുമ്പില്‍, കാച്ചടി. കക്കാട് ജിഎംയുപി സ്‌കൂള്‍ റോഡ് എന്നിവിടങ്ങളില്‍ അണ്ടര്‍ പാസ് അനുവദിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ദേശീയ പാതയുടെ കിഴക്കുള്ളവര്‍ക്ക് പടിഞ്ഞാറ് വശത്തേക്കോ പടിഞ്ഞാറ് വശത്തുള്ളവര്‍ക്ക് കിഴക്കോട്ടോ പ്രവേശിക്കണമെങ്കില്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടി വരും. മാത്രമല്ല കരുമ്പില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാന്‍, കരുമ്പില്‍ മദ്രസ, കാച്ചടി പി.എം.എസ്.എല്‍.പി സ്‌കൂള്‍, കാച്ചടി അര്‍ബന്‍ ആരോഗ്യ കേന്ദ്രം. മുനിസിപ്പല്‍ ഹോമിയോ ആസ്പത്രി. കക്കാട് ജിഎംയുപി സ്‌കൂള്‍, കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസ തുടങ്ങിയവയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ എത്തിപ്പെടാന്‍ പ്രായാസപ്പെടുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇഖ്ബാല്‍കല്ലുങ്ങല്‍, സിപി ഇസ്മായില്‍, കെ അബ്ദുറഹിമാന്‍കുട്ടി തുടങ്ങിയവരും പങ്കെടുത്തു.
