പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മലബാർ ഡവലപ്മെന്റ് ഫോറം (MDF) തിരൂരങ്ങാടി ചാപ്റ്റർ ഭാരവാഹികൾ കെ.പി.എ.മജീദ് MLA യുടെ സാന്നിധ്യത്തിൽ ഇ.ടി.മുഹമ്മദ് ബഷീർ എം.പിക്ക് നിവേദനം നൽകി.
തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി,MDF സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ,ചാപ്റ്റർ പ്രസിഡണ്ട് പനക്കൽ സിദ്ധീഖ്,ജനറൽ സെക്രട്ടറി പി.എം.എ.ജലീൽ,ട്രഷറർ മൂഴിക്കൽ കരീം ഹാജി,ഓർഗ:സെക്രട്ടറി എം.സുജിനി,വൈസ് പ്രസിഡണ്ട് സി.ടി. അബ്ദുൽനാസർ, പി.എസ്.എച്ച് തങ്ങൾ,താപ്പി അബ്ദുള്ളകുട്ടി ഹാജി,പ്രസാദ്.എം. എന്നിവർ സംബന്ധിച്ചു.