ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി PSMO കോളേജിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു



തിരുരങ്ങാടി: PSMO കോളേജിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കോളേജ് ക്വിസ് ക്ലബ്ബും ചരിത്ര വിഭാഗവും സംയുക്തമായി 'Zekania 22' ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു. മത്സരത്തിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെ ഫാത്തിമ വഫ, ആയിഷ മുർഷിദ എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം ഫിസിക്സ്‌ ഡിപ്പാർട്ട്മെന്റിലുള്ള ഷഹാന സി. പി, മുഹമ്മദ്‌ ലബീബ് ബക്കർ സി.പി എന്നിവർക്കും മൂന്നാം സ്ഥാനം ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലുള്ള ഹുസ്ന എ, ഹനീന നസ്റിൻ കെ എന്നിവർക്കും ലഭിച്ചു. 



ക്വിസ് ക്ലബ്‌ കോഡിനേറ്ററായ സലീന എം (ചരിത്ര വിഭാഗം മേധാവി) സ്വാഗതവും, പ്രിൻസിപ്പൾ Dr. കെ അസീസ് ഉദ്ഘാടനവും സമ്മാന വിതരണവും നിർവഹിച്ചു. ക്വിസ് ക്ലബ്‌ സ്റ്റുഡന്റ് കോഡിനേറ്റർ മുഹമ്മദ്‌ നിഹാൽ നന്ദിയും അറിയിച്ചു.

Previous Post Next Post
WhatsApp