തിരൂര്‍ | ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് മലപ്പു റം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർപിഎഫും സംയുക്തമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ചെന്നൈ മംഗലാപുരം മെയിൽ എക്സ്പ്രസിൽ വന്ന പശ്ചിമബംഗാൾ ബർദ മാൻ സ്വദേശിയായ എസ് കെ സെയ്ഫുദ്ദീൻ(23), S/o എസ് കെ മിലൻ എന്നയാളുടെപക്കൽ നിന്നും 5 കിലോ 100 ഗ്രാം കഞ്ചാവ് പിടികൂടി.
തിരൂർ എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാര്‍ പ്രതിയെ അറസ്റ്റ് ചെയ്തു, കേസെടുത്തു.ഓണാഘോഷത്തോടനുബന്ധിച്ച് അന്യസംസ്ഥാന തൊഴിലാളികൾ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിന് സാധ്യതയുണ്ടെന്ന് മലപ്പുറം എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
വരുന്ന ഓണാഘോഷത്തോടനുബന്ധിച്ച് ചെറിയ പൊതികളാക്കി വിൽപ്പനനടത്തുന്നതിനാണ് ഈ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് എന്നാണ് പ്രതി പറയുന്നത്. പരിശോധനയിൽ തിരൂർ എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ് സി ഇഒ മാരായ പ്രമോദ് വി പി അബിൻ രാജ് മലപ്പുറം എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ രാജേഷ് കുമാർ വി ആർ, ആർ പി എഫ് സബ് ഇൻസ്പെക്ടർ സുനിൽകുമാർ, സജി അഗസ്റ്റിൻ കോൺസ്റ്റബിൾ ബാബു ഒ പി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ബഹുമാനപ്പെട്ട തിരൂർ JFCMകോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
ഓണക്കാലത്തെ മയക്കു മരുന്നിൻ്റെയും മറ്റ് ലഹരി വസ്തുക്കളുടെയും വ്യാപനം തടയുന്നതിനുള്ള ശക്തമായ പരിശോധനകൾ തുടരുമെന്ന് മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ താജുദീൻകുട്ടി അറിയിച്ചു.

