താമരശ്ശേരി എസ് ഐ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരണപ്പെട്ടു


 


കോഴിക്കോട് | താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ് ഐ സനൂജ്(38) ഹൃദയാഘാതം മൂലം മരണപ്പെട്ടു.


 സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. കോഴിക്കോട് കോവൂർ സ്വവദേശിയാണ് 



ഭാര്യ നിഷ.മൂന്നു വയസ്സുള്ള മകനുണ്ട്.ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ച കഴിഞ്ഞ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പൊതു ദർശനത്തിനു വെക്കും.സംസ്കാരം പോലീസ് ബഹുമതികളോടെ വൈകുന്നേരം നടക്കും.

Previous Post Next Post
WhatsApp