തിരൂരങ്ങാടി നഗരസഭയില്‍ നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും


 തിരൂരങ്ങാടി | തിരൂരങ്ങാടി നഗരസഭയില്‍  നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ കര്‍മ്മ പദ്ധതികളായി. സപ്തംബര്‍ 20.22.24 തിയ്യതികളില്‍ സോയില്‍ ആന്റ് കണ്‍സര്‍വേഷന്‍ നേതൃത്വത്തില്‍ തോടുകളുടെയും കുളങ്ങളുടെയും  സര്‍വേ  നടത്തും. 


തോട് പാര്‍ശ്വഭിത്തി സംരക്ഷണം. വി,സി.ബികള്‍, ചെക്ക് ഡാമുകള്‍ തുടങ്ങിയ വിശദമായി പദ്ധതികള്‍ തയ്യാറാക്കി എസ്റ്റിമേറ്റ് സമര്‍പ്പിക്കും.


 ജനപ്രതിനിധികള്‍ക്കുള്ള പരിശീലനം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സി.പി സുഹ്‌റാബി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, എം സുജിനി. വഹീദ ചെമ്പ. മഞ്ചേരി സോയില്‍ ആന്റ് കണ്‍സര്‍വേഷന്‍  ഓഫീസര്‍ സി.കെ സബീന. ഓവര്‍സിയര്‍ അബ്ദുല്‍ഗഫൂര്‍, സര്‍വെയര്‍ ദിനേശന്‍ സംസാരിച്ചു.


Previous Post Next Post
WhatsApp