സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ അന്തരിച്ചു


തിരൂർ- പ്രമുഖ പണ്ഡിതനും മർക്കസ് വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ(82) അന്തരിച്ചു. സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനാണ്. മക്കൾ: സയ്യിദ് സഹൽ ബാഫഖി, ശരീഫ സുൽഫത്ത് ബീവി
മരുമക്കൾ: സയ്യിദ് ഫൈസൽ, ശരീഫ ഹന ബീവി. സഹോദരങ്ങൾ: സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് അബൂബക്കർ ബാഫഖി, സയ്യിദ് അബ്ദുല്ല ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് ഇബ്‌റാഹിം ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസൻ ബാഫഖി, സയ്യിദ് അഹ്മദ് ബാഫഖി, ശരീഫ മറിയം ബീവി, ശരീഫ നഫീസ ബീവി.

 ജനാസ മർകസിൽനിന്ന് ഇന്ന് രാത്രി ഒൻപതരക്ക് തിരൂരിലെ നടുവിലങ്ങാടിയിലുള്ള വസതിയിലേക്കു കൊണ്ടു പോകും. രാവിലെ 9 മണിക്ക് തിരൂരിൽ നിന്ന് കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകും. 11 മണി മുതൽ  കൊയിലാണ്ടിയിൽ ജനാസ നിസ്‌കാരം ഉണ്ടാകും. തുടർന്ന് ഉച്ചക്ക് രണ്ടു മണിക്ക് കൊയിലാണ്ടി വലിയകത്ത് മഖാമിൽ ഖബറടക്കം നടക്കും.നിര്യാണത്തിൽ കാന്തപുരം  എ പി അബൂബക്കർ മുസ്ലിയാർ അനുശോചിച്ചു
Previous Post Next Post
WhatsApp