തിരുരങ്ങാടി | താലൂക്ക് ഗവ: ആസ്പത്രിയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയുടെ ടെണ്ടർ ക്ഷണിക്കാൻ കെ.പി എ മജീദ് എം എൽ എ യുടെ അധ്യക്ഷതയിൽ, മലപ്പുറത്ത് വാട്ടർ അതോറിറ്റി പ്രൊജക്ട് ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു.
എത്രയും വേഗത്തിൽ ആസ്പത്രി കുടിവെള്ള പ്രശ്നം പരിഹരിക്കും. അടുത്ത ദിവസം തന്നെ ടെണ്ടർ ക്ഷണിക്കും. എസ്റ്റിമേറ്റ് തയ്യാറതായി നഗരസഭ അധികൃതര്‍. 14 കോടി രൂപയുടെ കല്ലക്കയം കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതികൾ ഉടൻ സാങ്കേതികാനുമതിക്ക് സമർപ്പിക്കും.
കല്ലക്കയം കുടി വെള്ള പദ്ധതിhttps://youtu.be/rPLuPmE7HZM
14.56 കോടി രൂപയുടെ അമൃത് പദ്ധതിയും വേഗത്തിലാക്കും. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സി പി ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, സൂപ്രണ്ടിംഗ് എഞ്ചിനിയർ വി പ്രസാദ്, അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ അബ്ദുറഷീദ്, കെ അജ്മൽ, കെ നാരായണൻ,ടി കെ നാസർ പങ്കെടുത്തു.
