ബസ്സിൽ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിയെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ച് മാതൃകയായ ഹോളി മരിയ ബസ്സിലെ ജീവനക്കാരെ ആദരിച്ച് ആക്റ്റീവ് എമർജൻസി ഫോഴ്സ് പ്രവർത്തകർ.കക്കാട് വെച്ച് നടന്ന ചടങ്ങിൽ വെച്ചായിരുന്നു ഉപഹാരം നൽകി ആദരിച്ചത്.
രണ്ടു ദിവസം മുൻപാണ് ബസ്സിൽ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിയെ അതേ ബസ്സിൽ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ഫൈസൽ താണിക്കൽ, ഇസ്ഹാക്ക് കാച്ചടി, അർഷാദ് കാച്ചടി, സലാം കരിമ്പിൽ, ഷഫീഖ് ചോലക്കുണ്ടൻ , റഷീദ് കാച്ചടി, ഷറഫു കൊടിമരം, സി പി അസീസ്, മിൻഹാജ് തണുപ്പൻ മറ്റു ആക്റ്റീവ് എമർജൻസി ഫോഴ്സ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.