കർണ്ണാടകയിലെ ഇഞ്ചി കൃഷിയിടത്തില്‍ മലയാളിയെ കാട്ടാന ആക്രമിച്ചു കൊന്നു


 കര്‍ണാടക | കർണാടകയിൽ ഇഞ്ചി കൃഷിയിടത്തിൽ കയറിയ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തോഴിലാളിയായ മുട്ടിൽ സ്വദേശി മരിച്ചു.പാലക്കുന്ന് കോളനിയിലെ ബാലന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. എച്ച്.ഡി കോട്ട എടയാളയിലെ ഷെഡിന് പുറത്ത് പല്ലുതേച്ച് കൊണ്ടിരുന്ന ബാലനെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന് തൊഴിലുടമ കാര്യമ്പാടി സ്വദേശി മനോജ് പറഞ്ഞു.


സഹ തൊഴിലാളികള്‍ ഷെഡിന്റെ അകത്തുണ്ടായിരുന്നപ്പോഴാണ് സംഭവം .ബാലന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്ന് ആവശ്യപ്പെട്ട്  നാട്ടുകാരും തൊഴിലാളികളും റോഡ് ഉപരോധിച്ചു.

Previous Post Next Post
WhatsApp