നിലമ്പൂര്‍ | മലപ്പുറം ജില്ലയില്‍ ദളിത് വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേരെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂരിൽ കരുളായിക്കടുത്ത് പുള്ളിയിൽ വടക്കോട്ടിൽ ഹരീഷ് (28), സഹോദരൻ പുള്ളിയിൽ വടക്കോട്ടിൽ ഗിരീഷ് (25), മമ്പാട് വടപുറം ചെക്കരാട്ടിൽ അൽത്താഫ് അമീൻ (20), അമരമ്പലം തോട്ടേക്കാട് ഓട്ടുപ്പാറ ദിൽജിത് (22) എന്നിവരാണ് പിടിയിലായത്. പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു നേരെയുള്ള അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പൊലീസ് പറഞ്ഞു.
