പരപ്പനങ്ങാടി നഗരസഭയിൽ വൻ അഴിമതിയെന്ന് ഓഡിറ്റ് റിപ്പോർട്ട്


 പരപ്പനങ്ങാടി | നഗരസഭയിൽ 2021 - 22 വാർഷിക കണക്കെടുപ്പ് ( ധനകാര്യ ) തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോർട്ട് . 


പരപ്പനങ്ങാടി നഗര സഭയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടത്തിയിരിക്കുന്നത്.


നഗരസഭയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ക്യാഷ് ബുക്ക് എന്നിവ പരിശോധിച്ചതിലാണ് തിരിമറി കണ്ടത്തിയത്.


ഓരോ ദിവസവും നഗരസഭയിൽ പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന വിവിധ നികുതികൾ, സേവന നികുതികൾ അതാത് ദിവസങ്ങളിൽ തന്നെ നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്.


എന്നാൽ 2021-22 സാമ്പത്തികവർഷത്തിൽ തിരിമറി നടന്നതായി കണ്ടെത്തുകയായിരുന്നു.


 ഈ കാലയളവിൽ മുൻസിപ്പൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന നിലവിലെ ജൂനിയർ സൂപ്രണ്ട് , ഓഫീസ് അസിസ്റ്റ്ന്റ്, എന്നിവരുടെ നേതൃത്വത്തിലാണത്രെ തിരിമറികൾ നടന്നിട്ടുള്ളതെന്ന് പറയപെടുന്നു. 


ഏകദേശം 40 ലക്ഷത്തോളം രൂപയുടെ തിരിമറികളാണ് റിപ്പോർട്ടിൽ കണ്ടത്തിയിട്ടുള്ളത്.


 നേരത്തെ തന്നെ പി.എം എ വൈ പദ്ധതിയുടെ പേരിൽ ഗുണഭോക്താക്കളിൽ നിന്ന് വിവിധ ഗഡുക്കൾ അനുവദിക്കുന്നതിന് തുക ചോദിച്ച് വാങ്ങുന്നതായി ഇവർക്കെതിരെ പരാതി ഉയർന്നിരുന്നു. 



ഓഡിറ്റ് അന്യേഷണ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി നാളെ (ചൊവ്വ) നഗരസഭയുടെ കൗൺസിൽ വിളിച്ച് ചേർത്തിട്ടുണ്ട്.

Previous Post Next Post
WhatsApp