അധികാരികൾ കൈയ്യൊഴിഞ്ഞു മത്സ്യതൊഴിലാളിക്ക് തുണയായത് സഹപ്രവർത്തർ. 🎥 വീഡിയോ കാണാം


താനൂർ : താനൂർ കടപ്പുറത്തു നിന്ന് അഞ്ച് ദിവസം മുമ്പ് അഞ്ച് പേരുമായി മത്സ്യബന്ധനത്തിന് പോയ ചെറിയ ബോട്ടും മത്സ്യതൊഴിലാളികളെയും കാണാതായി,ബോട്ടിൽ ഘടിപ്പിച്ച എൻഞ്ചിൻ തകരാറു മൂലം നടുക്കടലിൽ അകപ്പെട്ട് പോകുകയായിരുന്നു, മറ്റു മൽസ്യത്തൊഴിലാളികൾ ഫിഷറീസ് മന്ത്രിയെ നിരന്തരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽകോസ്റ്റ് ഗാർഡ് തിരച്ചിൽ നടത്തുകയും തൊഴിലാളികളെ രക്ഷപെടുത്തുകയും ചെയ്തു, കാലാവസ്ഥ പ്രതികൂലമായതിനാൽ ബോട്ടു കെട്ടിവലിച്ചു കൊണ്ടുവരാതെ കോസ്റ്റ് ഗാർഡ് മൽസ്യ തൊഴിലാളികളെ മാത്രം രക്ഷപ്പെടുത്തി. 

ഫിഷറീസ് വകുപ്പും കാലാവസ്ഥയുടെ പ്രശ്നം പറഞ്ഞു ബോട്ടിന്റെ കാര്യം കയ്യൊഴിഞ്ഞപ്പോൾ സഹജീവിയുടെ വേദന മനസിലാക്കി സ്വന്തം ജീവൻ പണയപെടുത്തി, കോസ്റ്റ് ഗാർഡിന്റെയും ഫിഷറീഷ് വകുപ്പിന്റെയും വിലക്കുകൾ മറി കടന്ന് ഒരു പറ്റം ചെറുപ്പക്കാർ താനൂർ ഒസ്സാൻകടപ്പുറം സ്വദേശിയും എസ് ഡി പി ഐ താനൂർ ടൗൺ ബ്രാഞ്ച് പ്രസിഡന്റ് കൂടിയായ ചെറിയബാബയുടെ നേതൃത്വത്തിൽ സ്വന്തം ബോട്ടിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ ബോട്ട് തിരഞ് പ്രതികൂല കാലാവസ്ഥയിൽ ആഴകടലിലേക്ക് പോകുകയും, രാത്രി 9 മണിയോടെ ബോട്ട് കണ്ടെത്തുകയും ചെയ്തു, 




അവിടെ നിന്നും രാത്രി 11 മണിക്ക് ബോട്ടുമായി യാത്ര തിരിച്ചു പിറ്റേദിവസം ഉച്ചക്ക് മൂന്ന് മണിയോടെ താനൂർ ഹാർബറിൽ തിരിച്ചെത്തി,12 ലക്ഷം രൂപയോളം വിലവരുന്ന ബോട്ടാണ് ജീവൻ പണയം വെച്ച് കൊണ്ട് കേട് കൂടാതെ കരയിലെത്തിച്ചത്, ഒസ്സാൻ കടപ്പുറം സ്വദേശികളായ ചെറിയബാവ, കുഞ്ഞാവ, ഗഫൂർ, സിദ്ദീഖ്, സുബൈർ, അർഷാദ്, എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Previous Post Next Post
WhatsApp