ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

തിരൂരങ്ങാടി | വ്യവസായ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനു വ്യവസായ വകുപ്പുമായി ചേര്‍ന്ന് തിരൂരങ്ങാടി നഗരസഭ ലോണ്‍, സബ്‌സിഡി മേള നടത്തി. മേള നിരവധി പേര്‍ക്ക് ഉപകാരപ്രദമായി. വ്യവസായ സംരഭകര്‍ക്കുള്ള വിവിധ ലൈസന്‍സുകള്‍ മേളയില്‍ വിതരണം ചെയ്തു. 

വെള്ളിലക്കാട്ടെ മണ്‍പാത്ര തൊഴിലാളികള്‍ക്ക് ആര്‍ട്ടിസാന്‍ തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സിപി സുഹ്‌റാബി അധ്യക്ഷത വഹിച്ചു.

 ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, എം സുജീനി, വഹിദചെമ്പ, വ്യവസായ ഓഫീസര്‍ ഷിബി. തൃശൂര്‍ ആര്‍ട്ടിസാന്‍ വിഭാഗത്തിലെ കെ.ജി വിനോജ്. മിഥുന്‍, ചിത്ര, വിവിധ ബാങ്ക് മാനേജര്‍മാര്‍ സംസാരിച്ചു.


Previous Post Next Post
WhatsApp