അതിനൂതന സ്വർണ്ണ കടത്തലില്‍ ഞെട്ടി പോലീസ്;പിടിചെടുത്തത് ഒന്നര കിലോഗ്രാം


 കരിപ്പൂര്‍ |  അതിനൂതന മാർഗത്തിലൂടെ കടത്തിയ ഒന്നരക്കിലോ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടി. അബുദാബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയുടെ വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച നിലയിൽ കാണപ്പെട്ട സ്വർണമാണ് പോലീസ് പിടിച്ചെടുത്തത്.


കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീൻ (43) ആണ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.


ഇന്ന് രാവിലെ 10.15 നു കരിപ്പൂർ വിമാനത്താവളത്തിൽ ഇൻഡിഗോ ഫ്ലൈറ്റിൽ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഇസ്സുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലിൽ വളരെ ആത്മവിശ്വാസത്തോടെ കാണപ്പെട്ട ഇസ്സുദ്ദീൻ തൻ്റെ കയ്യിൽ സ്വർണമുള്ള കാര്യം സമ്മതിച്ചില്ല. 


ഇസ്സുദ്ദീൻ്റെ കൈവശമുണ്ടായിരുന്ന ലഗേജും ഇയാളുടെ ശരീരവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും സ്വർണം കണ്ടെത്താൻ സാധിച്ചിരുന്നില്ല.വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച നിലയിലാണ് സ്വാര്‍ണ്ണം ഉണ്ടായിരുന്നത്.

Previous Post Next Post
WhatsApp