ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു


കണ്ണൂർ- മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു. 97 വയസായിരുന്നു. വൈകീട്ട് ആറോടെ കണ്ണൂർ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്നു. ആഗോള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കുഞ്ഞനന്തൻ നായർ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. 

ജർമനി കേന്ദ്രീകരിച്ച് ഏറെക്കാലം പ്രവർത്തിച്ചു. അവിടെ ദീർഘകാലം പത്രപ്രവർത്തകനായിരുന്നു. വിഭാഗീയത ശക്തമായ കാലത്ത് പാർട്ടിയുമായി അദ്ദേഹം അകന്നു. അക്കാലത്ത് വി.എസിന്റെ അടുത്ത അനുയായി ആയിരുന്നു ബെർലിൻ കുഞ്ഞനന്തൻ നായർ. 2005-ൽ പാർട്ടി പുറത്താക്കിയ കുഞ്ഞനന്തൻ നായരെ 2015-ൽ തിരിച്ചെടുത്തു.
Previous Post Next Post
WhatsApp