കേരളത്തില്‍ നിന്നും വിനോദയാത്രയ്ക്കായി മൈസൂരുവിലെത്തിയ ഗൃഹനാഥനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം.
എറണാകുളം ഏലൂര്‍ സ്വദേശി വി.കെ.പരമേശ്വര(79)നെയാണ് കാണാതായത്. മൈസൂരു മൃഗശാലയില്‍ വെച്ചാണ് ഇദ്ദേഹത്തെ കാണാതായത്.
സംഭവത്തില്‍ കുടുംബം മൈസൂരു നസര്‍ബാദ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ആഗസ്ത് 11നാണ് പരമേശ്വരനും കുടുംബവും കേരളത്തില്‍ നിന്നും യാത്രതിരിച്ചത്.
12ന് മൂകാംബിക ക്ഷേത്രത്തിലെത്തിയ സംഘം ദര്‍ശനത്തിന് ശേഷം 13ന് മൈസൂരുവിലെത്തി. 14ന് രാവിലെ കുടുംബം മൈസൂരു മൃഗശാല സന്ദര്‍ശിക്കുന്നതിനിടയില്‍ ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് പരമേശ്വരനെ കാണാതാവുന്നത്. ഉടന്‍ തന്നെ കുടുംബം വിവരം മൃഗശാല അധികൃതരെ അറിയിച്ചു.
തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ 12.20ന് പരമേശ്വരന്‍ മൃഗശാലയില്‍ കൂടി നടന്നു പോകുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബവും മൃഗശാല അധികൃതരും വിവിധ സംഘങ്ങളായി മൃഗശാല മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്നാണ് കുടുംബം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. പരമേശ്വരനെ കാണാതായ സമയത്ത് അദ്ദേഹം ഇളംനീല കളറിലുള്ള ഷര്‍ട്ടും വെള്ളമുണ്ടുമാണ് ധരിച്ചിരുന്നത്.
ഇദ്ദേഹത്തെ കണ്ടുട്ടുന്നവര്‍ മക്കളായ ബിനു.വി.പി (9847052883), രാജേന്ദ്രന്‍.വി.പി (9446471215) എന്നിവരെയോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കണമെന്ന് നസര്‍ബാദ് പോലീസ് അറിയിച്ചു.