📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

താനൂർ സ്വദേശി മദീനയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ

📢 Published: IST 🔄 Updated: IST

മദീന- താനൂർ ചീരാൻ കടപ്പുറം സ്വദേശി മദീനയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ. ചീരാൻ കടപ്പുറം പെട്രോൾ പമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കൽ മുഹമ്മദിന്റെ മകൻ ആലിക്കുട്ടി (47) യാണ് ഹൃദയാഘാതം മൂലം മദീനയിൽ നിര്യാതനായത്. 

പുലർച്ചെ അഞ്ചു മണിക്ക് താമസ സ്ഥലമായ മദീനയിലെ ഫൈസലിയയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ആറു മാസം മുമ്പ് നാട്ടിൽ നിന്നും ലീവ് കഴിഞ്ഞ് എത്തിയതാണ്. പന്ത്രണ്ടു വർഷത്തോളമായി ഹൗസ് ഡ്രൈവർ വിസയിൽ ജോലി ചെയ്തു വരികയാണ്. മാതാവ്: നഫീസ. ഭാര്യ: നസീറ. കുഞ്ഞുമോൻ, ലത്തീഫ്, ബഷീർ എന്നിവർ സഹോദരങ്ങളാണ്. രേഖകൾ തയാറാക്കുന്നതിനായി ഇന്ത്യൻ സോഷ്യൽ ഫോറം മദീന ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ അസീസ് കുന്നുംപുറം, ബ്ലോക്ക് ഭാരവാഹി ഫൈസൽ താനൂർ, യൂനുസ് എന്നിവർ രംഗത്തുണ്ട്.
Join WhatsApp Group Send News / Ads