മലപ്പുറം | ജില്ലയിൽ ഓണാഘോഷത്തിന് മുന്നോടിയായി എക്സൈസ് പരിശോധന ശക്തമാക്കി, 'സ്പെഷൽ ഡ്രൈവ്' തുടങ്ങി. പോലീസുമായി ചേർന്ന് ജില്ലയിൽ വിദ്യാഭാസ കേന്ദ്രങ്ങളുടെ പരിസരങ്ങളി ലായി 10 കംബൈൻഡ് റെയിഡ് നടത്തി.
പരിശോധനയിൽ കഴിഞ്ഞ ദിവസം 25 കോട്പാ കേസുകൾ ആണ് കണ്ടെടുത്തത്.കൂടാതെ എക്സൈസ് നടത്തിയ പരിശോധനയിൽ സിന്തറ്റിക് മയക്കു മരുന്ന് ആയ എം ഡീ എം എ 21.510 ഗ്രാം പിടിച്ചെടുത്ത് 4 പ്രതികളെ അറസ്റ്റ് ചെയ്തു.
ജാഫർ അലി (37) രാമപുരം,മുഹമ്മദ് ഉബൈദ്(24) കോടുർ,മുഹമ്മദ് ഫഹദ് (19)കൂട്ടിലങ്ങാടി,മുഹമ്മദ് മാജിദ് (26)മലപ്പുറം വില്ലേജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇത് കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ , 140 ഗ്രാം കഞ്ചാവ്,മയക്കു മരുന്ന് വിറ്റ വകയിൽ 16950/ രൂപ തൊണ്ടി മണ 4 മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. ഈ മയക്കു മരുന്ന് 0.5(അര) ഗ്രാം ന് മുകളിൽ കൈ വശം വച്ചാൽ 10 വർഷം വരെ ജയിൽ ശിക്ഷയും 10 ഗ്രാം ന് മുകളിൽ കൈവശം വക്കുന്നത് 20 വർഷം വരെ ജയിൽ ശിക്ഷയും കിട്ടാവുന്ന കുറ്റമാണ്.
ഇ.ഐ & ഐ.ബി എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്ക്, ഉത്തര മേഖല എക്സൈസ് സ്ക്വാഡ് അംഗവും കാളികാവ് എക്സൈസ് ഇൻസ്പെക്ട റുമായ ഷിജുമോൻ, പെരിന്തൽമണ്ണ റേഞ്ച് ഇൻസ്പെക്ടർ ശ്രീധരൻ,എ. ഇ. ഐ ഹരിദാസൻ,പ്രിവെൻ്റിവ് ഓഫീസർമാരായ പ്രസാദ്,കുഞ്ഞു മുഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദിനേശൻ അരുൺ, തേജസ്, വനിതാ സി ഇ ഓ സജീന എന്നിവർ അടങ്ങിയ സംഘമാണ് ഈ കേസ് കണ്ടെത്തിയത്.
