ഗൂഡല്ലൂര് നാലു വയസ്സുകാരിയെ കടിച്ചു കൊന്ന പുള്ളിപുലിയെ പിടികൂടി


 ഗൂഡല്ലൂര്‍ |:നാലു വയസ്സുകാരിയെ ആക്രമിച്ചു കൊന്ന പുള്ളിപ്പുലിയെ പിടികൂടി. ഊട്ടി  അരക്കോട് മൈനലാമട്ടത്തെ നിഷാന്തിന്റെ മകൾ നാലു വയസ്സുകാരി സരിതയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നത്.


വീടിൻെറ മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോയിരുന്നു.പിന്നീട് തിരച്ചിൽ നടത്തുകയും കുട്ടിയെ കാട്ടിൽ നിന്ന് കണ്ടെത്തുകയും  കഴുത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.ഗുരുതര പരിക്കേറ്റിരുന്നതിനാൽ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.



പുലിയെ പിടികൂടാൻ ആവശ്യം ശക്തമായതോടെ ഇന്നലെ വൈകീട്ട് കൂട് സ്ഥാപിക്കുകയായിരുന്നു.            

ഇന്ന് പുലർച്ചെ കൂട്ടിൽ അകപ്പെട്ട പുലിയെ മുതുമല കടുവ സങ്കേതത്തിൽ കൊണ്ടുവിട്ടതായി വനപാലകർ അറിയിച്ചു.

Previous Post Next Post
WhatsApp