📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

സിദ്ധിഖ് കാപ്പന്റെ ജാമ്യ ഹര്‍ജി  അലഹബാദ് ഹൈക്കോടതി തള്ളി

📢 Published: IST 🔄 Updated: IST

അലഹാബാദ്- ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് അലഹാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഹാഥ്‌രസ് ബലാത്സംഗക്കൊല റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ, 2020 ഒക്ടോബറിലാണ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്.ഹാഥ്‌രസിലേക്കുള്ള മാര്‍ഗമധ്യേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം പിടിയിലായ സിദ്ധിഖ് കാപ്പനെതിരെ പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. 

ഹാഥ്‌രസ്  സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമുദായ സംഘര്‍ഷത്തിനു ശ്രമിച്ചെന്നാണ് യുപി പോലീസിന്റെ കേസ്. മഥുര കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് കാപ്പന്‍ ഹൈക്കോടതിയെ സമീപിച്ചത്. 
Join WhatsApp Group Send News / Ads