തിരൂരങ്ങാടി കരുമ്പിൽ : ദേശീയ പാത വികസന പ്രവൃത്തിയുടെ ഭാഗമായി റോഡിന്റെ ഇരുവശവും വീതി കൂട്ടുന്ന കരുമ്പിൽ പ്രദേശത്ത് ജനോപകാരപ്രദമാകും വിധം തടസ്സമില്ലാത്ത വാഹന ഗതാഗതത്തിനും ഇതര പ്രദേശങ്ങളിലേക്കുള്ള കാൽനട യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനും വീതികൂടിയ അണ്ടർപാസ് നിർമ്മിക്കണമെന്ന ആവശ്യവുമായി കരുമ്പിൽ ടൗൺ മുസ്ലിംലീഗ് കമ്മിറ്റി പൊന്നാനി ലോക്സഭ എം.പി ബഹു: ഇ.ടി മുഹമ്മദ് ബഷീർ സാഹിബിന് നിവേദനം നൽകി.
മുനിസിപ്പൽ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് എ.കെ റഹീം സാഹിബിന്റേയും കമ്മിറ്റി ഭാരവാഹികളുടേയും സാനിദ്ധ്യത്തിൽ ടൗൺ മുസ്ലിംലീഗ് പ്രസിഡന്റ് കെ.എം മുഹമ്മദ് എം.പി ക്ക് നിവേദനം കൈമാറി.