📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുന്നു;വാട്ട്‌സ്ആപ്പില്‍ പുതിയ മാറ്റം

📢 Published: IST 🔄 Updated: IST
പുതിയ ലോകത്ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനായിരിക്കുക എന്നതും ഒരു വലിയ ഉത്തരവാദിത്തമാണ്. തങ്ങള്‍ അഡ്മിനായ ഗ്രൂപ്പില്‍ ഗ്രൂപ്പിന്റെ നിയമാവലിക്ക് ചേരാത്തതോ മൊത്തം സമൂഹത്തിന് ദോഷം ചെയ്യുന്നതോ ആയ മെസേജുകള്‍ വന്നാല്‍ അത് നിയന്ത്രിക്കേണ്ടതും ഒഴിവാക്കേണ്ടതും സ്വന്തം ഉത്തരവാദിത്തമാണെന്ന് പലരും മനസിലാക്കിയ കാലമാണിത്. ചില സന്ദേശങ്ങള്‍ നിയമപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ സൃഷ്ടിച്ചേക്കാം. ഈ സാഹചര്യത്തില്‍ അഡ്മിന് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ മാറ്റവുമായി വാട്ട്‌സ്ആപ്പ് പുതിയ വേര്‍ഷന്‍ എത്തിയിരിക്കുന്നത്. (WhatsApp new feature allows admins to delete messages for everyone in group)

സ്വന്തം സന്ദേശങ്ങള്‍ നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാന്‍ കഴിയൂ എന്നതില്‍ നിന്ന് മാറി ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ അഡ്മിന് കൂടി ഡിലീറ്റ് ചെയ്യാമെന്ന ഫീച്ചറാണ് പുതിയതായി വരാനിരിക്കുന്നത്. ബീറ്റ ടെസ്റ്റുകളില്‍ വാട്ട്‌സ്ആപ്പ് ഈ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. വാട്ട്‌സ്ആപ്പിന്റെ 2.22.17.12 എന്ന പതിപ്പ് മുതൽ ആണ് പുതിയ മാറ്റമുണ്ടാകുന്നത്.

Join WhatsApp Group Send News / Ads