മണ്ഡ്യയിൽ കേരള ആർ ടി സി സ്വിഫ്റ്റ് ബസ്സിന് നേരെ ബൈക്കിൽ എത്തിയ സംഘം കല്ലെറിഞ്ഞു. മർദ്ദനത്തിൽ ഡ്രൈവർക്ക് പരുക്ക്.
ബെംഗളൂരുവിൽനിന്ന് മൂന്നാറിലേക്ക് പോയ ബസ് ഇന്ന് വൈകിട്ട് 5 30ന് മണ്ഡ്യ എലിയൂർ സർക്കിളിൽ എത്തിയപ്പോഴായിരുന്നു സംഭവം. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാറിൽ എത്തിയവർ ബസ് തടയുകയായിരുന്നു.
ബെംഗളൂ മൈസൂരും ദേശീയപാതയുടെ നവീകരണം നടക്കുന്നതിനാൽ സർവീസ് റോഡ് റോഡിലൂടെയാണ് ബസ് കടത്തിവിട്ടിരുന്നത്. പിന്നാലെ ബൈക്കിൽ എത്തിയ രണ്ടുപേർ മൂന്നാർ ഡിപ്പോയിലെ ഡൈവർ കം കണ്ടക്ടർ സനൂപിനെ ബസ്സിൽ പിടിച്ചിറക്കി മർദ്ദിക്കുകയും ബസ്സിന്റെ മുൻഭാഗത്തെ ഗ്ലാസ് കല്ലെറിഞ്ഞ് തകർക്കുകയുമായിരുന്നു.
സർവീസ് മുടങ്ങിയതിനാൽ യാത്രക്കാരെ പിന്നാലെയെത്തിയ ബസുകളിൽ കയറ്റി വിട്ടു. ബസ് ഡ്രൈവറുടെ പരാതിയിൽ മണ്ഡ്യ റൂറൽ പോലീസ് കേസെടുത്തു.