ജിസാനില്‍ വാഹനപകടം,സഹോദരങ്ങളായ രണ്ട് ചേരൂര്‍ സ്വദേശികള്‍ മരിച്ചു


 സൗദി |  ജിസാന് സമീപം ബെയ്ശ് മസ്ലിയയിൽ വാഹനാപകടത്തിൽ സഹോദരങ്ങളായ മലപ്പുറം സ്വദേശികൾ മരിച്ചു. മലപ്പുറം വേങ്ങര ചേറൂർ വെട്ടുതോട് സ്വദേശികാപ്പിൽ കുഞ്ഞി മുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ  ചെറുച്ചിയിൽ (44), റഫീഖ് കാപ്പിൽ (41) എന്നിവരാണ് മരിച്ചതെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.


ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ജിസാനിൽ നിന്നും ജിദ്ദയിലേക്ക് പച്ചക്കറിയെടുക്കാൻ പോകുമ്ബോഴായിരുന്നു അപകടം. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

Previous Post Next Post
WhatsApp