📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാമമെന്ന് ഹജ് മന്ത്രാലയം

📢 Published: IST 🔄 Updated: IST
റിയാദ്- ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദി അറേബ്യയിലെ ഏത് വിമാനത്താവളവും യാത്രക്കായി ഉപയോഗിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഏത് ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി വരുന്നതിനും പോകുന്നതിനും തടസ്സമില്ല. നേരത്തെ ജിദ്ദ, മദീന വിമാനത്താവളങ്ങളായിരുന്നു ഉംറക്കെത്തുന്നവര്‍ ഉപയോഗിച്ചിരുന്നത്. 

അതേസമയം സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിദേശത്ത് നിന്ന് ബന്ധുക്കളെ ഉംറക്കായി കൊണ്ടുവരുന്നതിന് നേരത്തെ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ആതിഥേയ ഉംറ പദ്ധതി (ഉംറതു മുദീഫ്) നടപ്പാക്കില്ല. ആ തീരുമാനം റദ്ദാക്കിയതായി നേരത്തെ അറിയിച്ചിരുന്നു. അതു സംബന്ധിച്ച പഴയ ന്യൂസ് ഇപ്പോഴും സാമൂഹിക മാധ്യമങ്ങള്‍ വഴി പലരും പ്രചരിപ്പിക്കുന്നുണ്ട്. അത്തരം വിസ സൗദിയില്‍ ഇല്ലെന്നും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ സ്വീകരിക്കാവൂവെന്നും മന്ത്രാലയം അറിയിച്ചു.
Join WhatsApp Group Send News / Ads