സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ആശുപത്രിയില്‍ യുവാവിന് ആംബുലന്‍സ് ഡ്രൈവറുടെ മര്‍ദനം .  🎥 വീഡിയോ.


തിരുവനന്തപുരം: ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയില്‍ വെച്ച് മലയിന്‍കീഴ് സ്വദേശിയായ റഹീസ് ഖാനാണ് ആംബുലന്‍സ് ഡ്രൈവറുടെ മര്‍ദ്ദനമേറ്റത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

കഴക്കൂട്ടത്തിന് സമീപത്തുവെച്ച് ആംബുലന്‍സ് റഹീസ് ഖാന്റെ പിക്ക് അപ് വാഹനത്തില്‍ ഇടിച്ചു. തുടര്‍ന്ന് വണ്ടി മറിഞ്ഞു. വണ്ടിയില്‍ റഹീസും ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉണ്ടായിരുന്നത്. വണ്ടി മറിഞ്ഞപ്പോള്‍ കുട്ടികളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ കുട്ടിയെ എസ്.എ.ടി. ആശുപത്രിയില്‍ എത്തിച്ചു.

പിന്നാലെ റഹീസിനെയും സഹോദരനെയും എസ്.എ.ടി. ആശുപത്രിയുടെ കാഷ്വാലിറ്റിക്ക് മുന്നില്‍ വച്ച് ആംബുലന്‍സ് ഡ്രൈവര്‍ മര്‍ദിക്കുകയായിരുന്നു. റഹീസിന്റെ ഭാര്യയെയും ഇയാള്‍ ചീത്ത വിളിച്ചു. പരിക്കേറ്റ റഹീസും കുടുംബവും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.





 

Previous Post Next Post
WhatsApp