മൂന്നിയൂരിൽ ഭിന്നശേഷി സ്നേഹ സംഗമത്തിൽ താരമായി ബേബി അൽവിന.




മൂന്നിയൂർ:വി കാൻ സ്പോർട്സ് മൂന്നിയൂരിന്റെ ആഭിമുഖ്യത്തിൽ ആലിൻചുവടിൽ നടന്ന ഭിന്നശേഷി സ്നേഹ സംഗമത്തിൽ ബേബി അൽവിന മഞ്ചേരി താരമായി മാറി.പത്ത് വയസ്സ് മാത്രം പ്രായമുള്ള നാലാം ക്ലാസ് വിദ്യാർത്ഥിനിയായ അൽവിന കാഴ്ച ശക്തിയും നഷ്sപ്പെട്ട കുട്ടിയാണ്.എന്നാൽ അൽവിനയുടെ മിന്നും പ്രകടനം വിത്യസ്ഥതകൾ കൊണ്ട് വേറിട്ടതായിരുന്നു.
     ഏഴ് ഭാഷകൾ അൽവിന അനായാസം കൈകാര്യം ചെയ്യും.ജാപ്പനീസ്,ചൈനീസ്,സ്പാനിഷ്,ഫ്രഞ്ച്,പോർച്ചുഗീസ്,അറബി,ഹിന്ദി തുടങ്ങിയ ഭാഷകളാണ് അവ.കൂടാതെ പിയാനോ വായനയും ഒപ്പം പാട്ടും അൽവിനയുടെ ഇഷ്ട വിനോദമാണ്.മാത്രമല്ല കലണ്ടറിലെ ഏത് വർഷത്തെയും ഏത് തിയ്യതി ചോദിച്ചാലും ആ തിയ്യതി വരുന്ന ദിവസം അൽവിന പറയും.ഒരു മാസത്തിൽ ഒരേ ദിവസങ്ങൾ എത്ര തവണ വരുന്നുണ്ടെന്നും അത് ഏതൊക്കെ തിയ്യതികളിലാണെന്നും ഓരോ കലണ്ടർ മാസത്തിലെയും അവധി ദിവസങ്ങളും ഓരോ ദിവസത്തിന്റെ പ്രത്യേകതകളും അൽവിന ശരവേഗത്തിൽ പറയുന്നതും സംഗമത്തിനെത്തിയവർക്ക് ആവേശം പകർന്നു.താൻ ഒരു ഭിന്നശേഷിക്കാരിയാണെങ്കിലും പരിശ്രമം ഉണ്ടായാൽ അതൊക്കെ മാറ്റിയെടുക്കാൻ കഴിയുമെന്ന് അൽവിന തെളിയിച്ച് കൊണ്ടിരിക്കുകയാണ്.2021 ലെ കേരള സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരത്തിന് അൽവിനയാണ് തെരഞ്ഞെടുക്കപ്പെട്ടത്.സംഗമത്തിനെത്തിയ മറ്റ് കുട്ടികൾക്കും രക്ഷിതാക്കൾക്കും അൽവിനയുടെ മിന്നും പ്രകടനങ്ങൾ ഏറെ ആവേശവും പ്രതീക്ഷകളുമാണ് ഉണ്ടാക്കിയത്.
    സ്നേഹസംഗമം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സറീന ഹസീബ് ഉൽഘാടനം ചെയ്തു.അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷം വഹിച്ചു. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ അച്ചാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.പി.മുനീർ മാസ്റ്റർ,ബ്ലോക്ക് മെമ്പർമാരായ സ്റ്റാർ മുഹമ്മദ്,സി.ടി.അയ്യപ്പൻ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മണമ്മൽ ശംഷുദ്ധീൻ,എൻ.എം.റഫീഖ് ,മൂന്നിയൂർ ജെ.പി.എച്ച്.എൻ.മുംതാസ് എന്നിവർ പ്രസംഗിച്ചു.ശരീഫ് പെരുവള്ളൂർ മോട്ടിവേഷൻ ക്ലാസെടുത്തു.സി.എം. അലീഷ സ്വാഗതവും ശിഹാബ് പാറക്കടവ് നദിയും പറഞ്ഞു.നിയാസ് വലക്കണ്ടി,അബ്ദുള്ള കുട്ടികരി പറമ്പ്,ശിഹാബ് ചെമ്മാട്,സീനത്ത് മ്യൂസിക് ക്ലബ്ബ് കലാകാരൻമാരായ ഖാലിദ് എരണിക്കൽ,ശാഫി.സി.എം,അഷ്റഫ് പാറക്കടവ് ,മുഖ്താർ,നഷ്‌വ ചോനാരി,അഫീൽ കാവുങ്ങൽ,എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
സൈതലവി ഗ്രാന്റ്,മണമ്മൽ ഫസലുൽ ഹഖ്,മൊയ്തീൻ,സജ്ന കടവത്ത്,റുബീന പടിക്കൽ,നജീബ,ആരിഫ.വി.എന്നിവർ നേത്രത്വം നൽകി.


Previous Post Next Post
WhatsApp