മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അടച്ചിടും
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മേജർ ഓപ്പറേഷൻ തിയേറ്റർ സെപ്തംബർ അഞ്ച് മുതൽ 10 വരെ അടച്ചിടും. പ്രസവ സംബന്ധമായ ശസ്ത്രക്രിയകളും മറ്റ് അടിയന്തര ശസ്ത്രക്രിയകളുമൊഴികെ മറ്റ് ശസ്ത്രക്രിയകളൊന്നും ഈ കാലയളവിൽ നടക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.