പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ സിദ്ധിക് അഹമ്മദിന് കേരള പ്രവാസി സംഘം 'പ്രവാസി
പ്രതിഭാ പുരസ്ക്കാരം ' നല്‍കി ആദരിച്ചു.
കേരള പ്രവാസി സംഘത്തിന്‍റെ ആറാം സംസ്ഥാന സമ്മേളനത്തില്‍ വച്ച് മുന്‍ എംപിയും സിപിഎം നേതാവുമായ എ വിജയരാഘവനാണ് അവാര്‍ഡ് സമ്മാനിച്ചത്.
കെ വി അബ്ദുള്‍ ഖാദര്‍ ,പി ടി കുഞ്ഞുമുഹമ്മദ് , എം എം വര്‍ഗ്ഗീസ്, ഗഫൂര്‍ പി ലില്ലീസ് , എന്നിവര്‍ സംസാരിച്ചു.
പ്രവാസി രംഗത്ത് ഏറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും , അനേകം പേര്‍ക്ക് തൊഴില്‍ നല്‍കുകയും നാടിന്‍റെ പ്രശ്നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടുകയും ചെയ്യുന്ന വ്യക്തിത്വമാണ് സിദ്ധിക് അഹമ്മദ് എന്ന് പ്രവാസി സംഘം വിലയിരുത്തി.