മാലിന്യങ്ങൾ ഗവ: ഹോസ്പിറ്റലിൽ കമ്പൗണ്ടിലേക്ക് തള്ളുന്നു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വാട്ടർ ടാങ്കിനടുത്ത് മതിൽ പൊളിഞ്ഞ സ്ഥിതിയിൽ കാണപെടുന്ന സ്ഥലത്ത് സാമൂഹ്യ ദ്രോഹികൾ മാലിന്യം തള്ളുന്നതായി ശ്രദ്ധയിൽപ്പെട്ടുു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ആശുപത്രിയിൽ വരുന്ന രോഗികൾക്ക് രോഗസാധ്യത പടരാനുള്ള സാധ്യതകൾ കൂടുകയും ചെയ്യുന്ന ഈ ദുഷ്പ പ്രവർത്തികൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകരായ, അബ്ദുറഹീം പൂക്കത്ത് , അബ്ദുൽ മജീദ് എംപി കോഴിച്ചെന എന്നിവർ സ്ഥലം സന്ദർശിക്കുകയും നഗരസഭ ചെയർമാൻ ശ്രീ കെ പി അഹമ്മദ് കുട്ടിക്ക് പരാതി നൽകുകയും ചെയ്തു
Previous Post Next Post
WhatsApp