ആലപ്പുഴ- ജില്ലയുടെ പുതിയ കളക്ടറായി വി. ആര്‍. കൃഷ്ണ തേജ ചുമതലയേറ്റു. മാധ്യമ പ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയാണ് വി. ആര്‍. കൃഷ്ണതേജയെ നിയമിച്ചത്. എന്നാല്‍ ചുമതല കൈമാറാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കൃഷ്ണതേജ ചാര്‍ജെടുത്തു. പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് ശ്രീറാം വെങ്കിട്ടരാമന്‍ ചുമതല കൈമാറല്‍ ചടങ്ങിന് എത്താതിരുന്നത്.
ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിന് പിന്നാലെ കനത്ത പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്.