തിരുരങ്ങാടി | നഗരസഭയിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചുള്ളിപ്പാറ 18,19 ഡിവിഷനുകളിൽ നടപ്പാക്കിയ ജൈവപച്ചക്കറികൃഷി നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻ ഇക്ബാൽ കല്ലുങ്ങൽ വിളവെടുപ്പ് ഉദ്ഘാടനം നടത്തി.
മഞ്ഞൾ,പയർ, ചെരങ്ങ, വെണ്ടയ്ക്ക എന്നിവയാണ് വിളവെടുത്തത്.. നഗരസഭ കൗൺസിലർമാരായ മെഹബൂബ് പങ്ങിണിക്കാടൻ, സഹീർ വീരാശേരി, മുഹമ്മദ് അലി അരിമ്പ്ര,
തൊഴിലുറപ്പ് പദ്ധതി വിഭാഗം അക്രെഡിറ്റഡ് എഞ്ചിനീയർ ജോബി. വി.പി എന്നിവർ പങ്കെടുത്തു