പരപ്പനങ്ങാടി | സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് പോലീസ് എടുക്കുന്ന കേസുകൾ ഒരു വിഭാഗത്തിനെതിരെ മാത്രമെന്ന പരാതി വ്യാപകം.
പാലക്കാട് അക്രമ സംഭവങ്ങളുടെ പശ്ചാതലത്തിൽ സോഷ്യൽ മീഡിയകളിൽ മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ കണ്ടത്തി എന്ന പേരിൽ പോലീസ് എടുക്കുന്ന കേസുകളാണ് ഒരു വിഭാഗത്തിനെ മാത്രം തിരഞ്ഞ് പിടിച്ച് വേദയാടുന്നു എന്ന പരാതി ക്ക് കാരണമാവുന്നത്.
മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക സ്റ്റേഷൻ പരിധിയിലും എടുത്ത കേസുകൾ മുഴുവനും റിപ്പോർട്ട് ചെയ്തതിൽ എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ മാത്രമാണ്.
പലയിടത്തും പാലക്കാട് ആർ.എസ്.. എസ് കാരാൽ കൊല്ലപ്പെട്ട സുബൈറിന്റെ വധത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടികൾ ഷെയർ ചെയ്ത പോസ്റ്റുകൾക്കെതിരെയാണ് കേസ്.
153 A പ്രകാരവും , ഐ ടി ആക്ട് പ്രകാരവുമാണ് കേസ്. പലയിടത്തും മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാൽ പാലക്കാട്ടെ ആദ്യ സുബൈറിന്റെ കൊലപാതകത്തിൽ സന്തോഷിച്ച് പോസ്റ്റിട്ട പ്രജീഷ് വിശ്വനാഥനെ പോലെയും , ലസീത പാലക്കലിനെതിരെയും അടക്കം കേസില്ലന്ന് മാത്രമല്ല ഇവരുടെ പോസ്റ്റുകൾ ഷെയർ ചെയ്ത സംഘ് പ്രവർത്തകരെയടക്കം കണ്ടില്ലന്ന തരത്തിലാണ് പോലീസ് നടപടി.
മാത്രവുമല്ല എസ്.ഡി.പി.ഐ സംസ്ഥാന പ്രസി : അഷ്റഫ് മൗലവി മൂവാറ്റുപുഴയെ അടക്കം വധഭീഷണി മുഴക്കുന്ന രീതിയിൽ പോസ്റ്റിട്ട തിരൂരിലെ ആർ.എസ്.എസ് പ്രവർത്തകനെതിരെയും കേസുകൾ ഒന്നും ഇതുവരെ എടുക്കാത്തത് വിവാദമായിരിക്കുകയാണ്.
നേരത്തെ ആലപ്പുഴയിലും സമാനമായ സംഭവങ്ങളെ തുടർന്നും പോലീസ് ഇത്തരത്തിലുള്ള നടപടികളായിരുന്നു എടുത്തിരുന്നതന്ന് എസ്.ഡി.പി ഐ കേന്ദ്രങ്ങൾ ആരോപിക്കുന്നു.
സംഘ്പരിവാറിനെതിരെ പോസ്റ്റിട്ടാൽ പോലും മതസ്പർധ വളർത്തിയെന്നാരോപിച്ച് ഒരു വിഭാഗത്തിനെതിരെ മാത്രം എടുക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലന്നാണ് എസ്.ഡി.പി.ഐ കേന്ത്രങ്ങൾ പറയുന്നത്.