തെന്നല | പൂക്കിപറമ്പിലും കോഴിച്ചെനയിലും കടകളിൽ മോഷണം. വസ്ത്ര, പലചരക്ക് കടകള്‍,അലങ്കാര മത്സ്യകടകള്‍ എന്നിവിടങ്ങളില്‍ ആണ് രാത്രി മോഷണം നടന്നത്. പൂക്കിപറമ്പ് വട്ടപ്പറമ്പൻ ഷാഹിദ എന്ന യുവതി നടത്തുന്ന ഫാർസൻ കിഡ്സ് ആൻഡ് ലേഡീസ് ഷോപ്പിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്താണ് മോഷണം നടത്തിയത്. കടയിൽ നിന്നും എണ്‍പതിനായിരം രൂപയും നിരവധി സ്പ്രേകളും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. കൂടാതെ 25000 രൂപയുടെ നാശനഷ്ടവും വരുത്തിയിട്ടുണ്ട്. കടയുടമ ഷാഹിദ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. പൊലീസെത്തി സ്ഥലം പരിശോധിച്ചു.
കോഴിച്ചെനയിലെ മാളിയം വീട്ടിൽ അബ്ദുൽ അസീസിന്റെ പലചരക്ക് കടയിലും അലങ്കാര മത്സ്യ മൃഗകടയിലും മോഷണം നടത്തി. പലചരക്ക് കടയിൽ നിന്ന് 30000 രൂപമോഷ്ടിച്ചിട്ടുണ്ട്. 10000 രൂപയുടെ നാശനഷ്ടവും വരുത്തി. അബ്ദുൽ അസീസിന്റെ പാട്ണർഷിപ്പിലുള്ള സമീപത്തെ വളർത്തു മത്സ്യ മൃഗഷോപ്പിൽ നിന്നും 15000 രൂപവിലയുള്ള പൂച്ചയും,6000 രൂപയുടെ തീറ്റയും2000 രൂപയുടെ കൂടും,പതിനായിരം രൂപയും മോഷ്ടാക്കൾ കവര്‍ന്നു.
കൽപകഞ്ചേരി പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലം സന്ദർശിച്ചു. നാല് പേർ മുഖം മൂടി അണിഞ്ഞ് രണ്ട് ബൈക്കുകളിലായി എത്തി മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സമീപ കടയിലെ സി.സി.ടി.വിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. മോഷ്ടാക്കൾ തെന്നല ഭാഗത്ത് നിന്നാണ് വരുന്നതായി ആണ് സി.സി.ടിവിയിൽ കാണുന്നത്.പൊലീസ് അന്വോഷണo ഊർജിതമാക്കി.