കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട; രണ്ട് യാത്രക്കാരും സ്വീകരിക്കാനെത്തിയ നാലുപേരും പിടിയില്‍

കോഴിക്കോട് | കരിപ്പൂരിൽ വന്‍ സ്വർണ്ണ വേട്ട രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറൈനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. 

ശരീരത്തില്‍ രഹസ്യഭാ​ഗത്ത് സ്വര്‍ണ്ണം ഒളിപ്പിച്ചായിരുന്നു കടത്ത്. കസ്റ്റംസിന്‍റെ എല്ലാ പരിശോധനയും കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് പൊലീസാണ് ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടിയത്. ഇവരെ സ്വീകരിക്കാനെത്തിയ നാലുപേരും പൊലീസിന്‍റെ പിടിയിലായി. 

ഷബീൻ, ഷബീൽ, ലത്തീഫ്, സലീം എന്നിവരാണ് യാത്രക്കാരെ കൂടാതെ പിടിയിലായവര്‍. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Previous Post Next Post
WhatsApp