പരപ്പനങ്ങാടി എക്സ്സൈസിന്റെ വിഷുകെണി

മലപ്പുറം | വിഷു ആഘോഷം കൊഴുപ്പിക്കാൻ യുവാക്കളെ ലക്ഷ്യം വച്ച കൊണ്ടോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ മൂളപ്പുറം ദേശത്ത് ചാത്തൻ പറമ്പിൽ ഫാസിർ(34/22) എക്സ്സൈസിന്റ വലയിൽ.എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ചും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാൾ പിടിയിലായത്.

ഇടിമുഴിക്കൽ ഭാഗത്ത് വച്ചാണ് ഇയാൾ സഞ്ചരിച്ച സ്കൂട്ടർ സഹിതം വലയിലായത്.ഇയാളിൽനിന്നും 9 gm MDMA,800gm കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.വിപണിയിൽ ഏകദേശം.ഒരു ലക്ഷം രൂപ വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.ഇയാൾക്ക് മയക്ക്മരുന്ന് മരുന്ന് എത്തിച്ചു നൽകുന്ന വ്യക്തിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പ്രതികൾ പിടിയിലാകുമെന്നും എക്സ്സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്ര പറഞ്ഞു.

ഇൻസ്പെക്ടർക്കു പുറമെ ഇന്റലിജിൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ സന്തോഷ് ടി,എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ പ്രദീപ് കുമാർ കെ,പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് പ്രിവന്റീവ് ഓഫീസർമാരായ പ്രഗേഷ്,ബിജു.പി,സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ സി,അരുൺ പി,വിനീഷ് പി ബി, സാഗിഷ്, ദിദിൻ,ജയകൃഷ്ണൻ വനിത സിവിൽ എക്സ്സൈസ് ഓഫീസർ ലിഷ എന്നിവരടങ്ങിയ ടീം ആണ് കേസ് കണ്ടെടുത്തത്.
Previous Post Next Post
WhatsApp