KSRTC Swift ന്റെ കന്നി യാത്രയിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി

 ബത്തേരി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ 800 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശിയായ അനോവർ പിടിയിലായത്.കന്നിയാത്രക്ക് പോയ KSRTC Swift ബസിലെ യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പതിവ് പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ എൻ കെ ഷാജി,പ്രിവന്റീവ് ഓഫീസർ വി ആർ .ബാബുരാജ് സുരേഷ് വെങ്ങാലി സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് ഒ കെ ജോബിഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Previous Post Next Post
WhatsApp