പത്മശ്രീ .കെ.വി റാബിയക്കും, മികച്ച പ്രവർത്തനം നടത്തിയ പ്രേരക്മാർക്കും സാക്ഷരതാ മിഷന്റെ ആദരം

തിരൂരങ്ങാടി |   പരിമിതികൾ മറി കടന്ന് സാക്ഷരതാ പ്രവർത്തനം നടത്തി പത്മശ്രീ നേടിയ കെ.വി റാബിയയെയും , മികച്ച പ്രവർത്തനം നടത്തിയ പ്രേരക്മാരെയും മലപ്പുറം ജില്ലാ സാക്ഷരതാ മിഷൻ ആദരിച്ചു.

തിരൂരങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ചടങ്ങ്  കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. എച്ച്. സാബു ഉദ്ഘാടനം ചെയ്തു, സമ്മാന ദാനം നടത്തി.

പഠന ലിഖ്ന അഭിയാൻ പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രവർത്തനം നടത്തിയ പ്രേരക്മാരായ ടി. ഷീജ (പൊന്നാനി നഗര സഭ), എം.ലീലാ രാധാ കൃഷ്ണൻ (വാഴക്കാട് ഗ്രാമ പഞ്ചായത്ത്) സി. മുനീറ ( കണ്ണമംഗലം പഞ്ചായത്ത്) എന്നിവരെയാണ് റാബിയക്കൊപ്പം ആദരിച്ചത്.

തിരൂരങ്ങാടി നഗരസഭ സ്ഥിര സമിതി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അദ്ധ്യക്ഷത വഹിച്ചു.സാക്ഷരതാ മിഷൻ ജില്ലാ കോ ഓഡിറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു
    
നഗര സഭാ കൗൺസിലർ അരിമ്പ്ര മുഹമ്മദാലി, പ്രിൻസിപ്പാൾ എൻ. മുഹമ്മദലി, പി. മൊയ്തീൻ കുട്ടി മാസ്റ്റർ, അസി. കോ ഓഡിനേറ്റർ എം.മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.പ്രേരക് എം. കാർത്യായനി നന്ദി പറഞ്ഞു.
Previous Post Next Post
WhatsApp