തിരൂരങ്ങാടി | കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, നഗര സഭയിലെ എല്ലാ കുടുംബങ്ങളിലും പറ്റാവുന്ന വിളകള്‍ കൃഷി ചെയ്യുക, എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക,
തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെ `ഞങ്ങളും കൃഷിയിലേക്ക്`' പദ്ധതി നടപ്പാക്കാന്‍ തിരൂരങ്ങാടി നഗരസഭ കൗണ്‍സിലും കൃഷി വികസന സമിതി (എ.ഡി.സി) യോഗവും പരിപാടികള്‍ ആവിഷ്‌കരിച്ചു.
കൃഷി വകുപ്പിന്റെ കീഴില്‍ കൃഷി, കൃഷി അനുബന്ധ വകുപ്പുകള്‍, തൊഴിലുറപ്പ്, കുടുംബ ശ്രീ, അധ്യാപകര്‍, തുടങ്ങിയവര്‍ കൂടി ചേര്‍ന്ന് കൊണ്ടുളള സ്ഥായിയായ കാര്‍ഷിക പദ്ധതി ആണ് വിഭാവനം ചെയ്യുന്നത്.ഇതിനു മുന്നോടിയായി വാര്‍ഡ് തല കര്‍ഷക സമിതികള്‍ രൂപീകരിക്കും. പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും.
കൃഷി ഭവനില്‍ ചേര്‍ന്ന എ.ഡി.സി യോഗത്തില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സി.പി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, കൃഷി ഓഫീസര്‍ പി.എസ് ആരുണി, എ.ഡി.സി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.