കണ്ണൂരിനെ ചെങ്കടലാക്കി സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം


കണ്ണൂര്‍- കണ്ണൂരിനെ ചെങ്കടലാക്കി സി.പി.എം 23 ാം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമായി. വൈകുന്നേരം നായനാര്‍ അക്കാദമിയില്‍നിന്ന് ജവഹര്‍ സ്റ്റേഡിയത്തിലേക്ക് നടന്ന റെഡ് വളണ്ടയര്‍ മാര്‍ച്ചോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്.


രണ്ടായിരം വളണ്ടിയര്‍മാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പിണറായി വിജയന്‍, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, പ്രകാശ് കാരാട്ട് എന്നിവര്‍ തുറന്ന വാഹനത്തില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. സമാപനസമ്മേളനത്തിന്റെ ഭാഗമാകാന്‍ ആയിരങ്ങളാണ് നഗരത്തിലേക്ക് എത്തിയത്.

എണ്‍പത് വര്‍ഷം നീണ്ട ചരിത്രമുണ്ട് പാര്‍ട്ടി കോണ്‍ഗ്രസിന് പറയാന്‍. 1943 ല്‍ മുംബെയില്‍ ആരംഭിച്ച ഒന്നാംപാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ ഇങ്ങോട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടു. അവിടെ നിന്ന് കണ്ണൂരിലെത്തുമ്പോല്‍ ഒന്നാംപാര്‍ട്ടി കോണ്‍ഗ്രസിലെ കല്‍ക്കട്ട തിസീസ് മുതല്‍ 23 ാം പാര്‍ട്ടി കോണ്‍ഗ്രസിലെ കെ-റെയില്‍വരെയുള്ള ചര്‍ച്ചകള്‍.
Previous Post Next Post
WhatsApp