ഈ സംഭവം അനുസ്മരിച്ച് കൊണ്ടും; വിശേഷിച്ച് കർത്തവ്യ നിർവ്വഹണത്തിനിടക്ക് ജീവൻ നഷ്ടപ്പെട്ട അഗ്നി ശമന സേനാംഗങ്ങളെ ആരിച്ചു കൊണ്ടുമാണ് രാജ്യമൊട്ടുക്കും ഏപ്രിൽ 14 അഗ്നിശമന സേനാ ദിനമായി ആചരിക്കുന്നത്.
ഏപ്രിൽ 14 അഗ്നിരക്ഷാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനത്ത് - കേരളാ ഫയർ & റസ്ക്യൂ സർവ്വീസും, കേരളാ സിവിൽ ഡിഫൻസും *ഏപ്രിൽ 14 മുതൽ 20 വരെ* വിത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്തു വരുന്നത്.
ഏപ്രിൽ 14 ന് രാവിലെ 09:00 മണിക്ക്, മലപ്പുറം നിലയത്തിൽ നിന്നും ആരംഭിക്കുന്ന മോട്ടോർ വാഹന റാലി - മലപ്പുറം നഗരത്തെ പ്രദക്ഷിണം ചെയ്ത് 09:45 മണിയോടെ നിലയത്തിലേക്ക് തിരിച്ചെത്തുകയും, തുടർന്ന് മലപ്പുറം അഗ്നി രക്ഷാ നിലയത്തിൽ പൊതുജനങ്ങൾക്കായി ഒരു എക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്യുന്നു.ഇത് സാധാരണക്കാരായ പൊതുജനങ്ങൾക്ക്, അഗ്നി രക്ഷാ നിലയത്തിന്റെ പ്രവർത്തനങ്ങൾ വളരെ ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്നു.
അതുകൂടാതെ ഓരോ അപകടങ്ങളും തരണം ചെയ്യാനും മറ്റുമായി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ഉപയോഗിക്കുന്ന വ്യത്യസ്തമായ പലതരത്തിലുള്ള - വാഹനങ്ങളും, ഉപകരണങ്ങളും നേരിൽ കാണാനും അവയുടെ പ്രവർത്തനങ്ങളും മറ്റും കണ്ടു മനസ്സിലാക്കാനു മുള്ള ഒരു അവസരമാണിത്.
അതോടൊപ്പം തന്നെ - വ്യത്യസ്തമായ അപകടങ്ങൾ സംഭവിക്കുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്, ഏതെല്ലാം രീതിയിലാണ് അതിനെ തരണം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച്, വിദഗ്ധ പരിശീലകർ ഡെമോൺസ്ട്രേഷനോടുകൂടി ഒരു ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്
* * * * * * * * * * * * * * *
ഈ പരിപാടിയിലേക്ക് എല്ലാ പൊതുജന ഹൃദയങ്ങളേയും, വിദ്യാർത്ഥികളേയും മലപ്പുറം അഗ്നി രക്ഷാ നിലയത്തിലേക്ക് ക്ഷണിക്കുന്നു.
ഈ സന്ദേശം ലഭിച്ചവർ, ഈ ദിവസത്തിന്റെ പ്രാധാന്യം മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കി കൊണ്ട്, അവരേയും മലപ്പുറം മുണ്ടുപറമ്പ് അഗ്നി രക്ഷാ നിലയത്തിലേക്ക് - നാളെ (14th) മുതൽ 20th വരെ നടക്കുന്ന വാരാചരണത്തിന്റെ ഭാഗമായി ക്ഷണിക്കുകയും വേണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.