താമരശ്ശേരി ചുരത്തിൽ ബൈക്കിലേക്ക് പാറ വീണു; പരിക്കേറ്റ യുവാക്കളിൽ ഒരാൾ മരിച്ചു




ലക്കിടി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ യുവാക്കളിൽ ഒരാൾ മരിച്ചു. വണ്ടൂർ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന അനീഷ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയോടെ ചുരത്തിലെ ആറാം വളവിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Previous Post Next Post
WhatsApp