കൊണ്ടോട്ടി കിഴിശ്ശേരിയിൽ സ്വകാര്യ ട്യൂഷൻ സെൻ്ററിലേക്ക് ട്യൂഷന് പോവുകയായിരുന്ന വിദ്യാർഥിനികളെ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. കിഴിശ്ശേരി സ്വദേശികളായ വിസ്മയ, ഹിമ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 8.30 കൂടിയാണ് അപകടം. അപകടത്തിൽപെട്ട വിസ്മയയുടെ കാലിന് പൊട്ടലുണ്ട്. ഇടിച്ചിട്ട് ബൈക്ക് നിർത്താതെ കടന്നു കളഞ്ഞു. ബൈക്ക് യാത്രക്കാരനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊണ്ടോട്ടി പോലീസ് സ്റ്റേഷനുമായോ ആക്സിഡൻറ് റെസ്ക്യൂ പ്രവർത്തകരുമായോ ബന്ധപ്പെടണം. കൊണ്ടോട്ടി പോലീസ് ഓഫീസർ രതീഷ് : 7012996178, ആക്‌സിഡന്റ് റെസ്ക്യൂ കോഡിനേറ്റർ സുനിൽ ബാബു : 9447626916.
സിസിടിവി ദൃശ്യം;👇