ജമാഅത്തുൽ ഉലമ ഇ ഹിന്ദ് സംസ്ഥാന പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും രാജിവെച്ചു. ബി ജെ പി സ്പോൺസേർഡ് സംഘടന എന്ന് ആരോപണം.

കാളികാവ് | ജമാഅത്തുൽ ഉലമ ഇ ഹിന്ദ് 
ബി ജെ പി സ്പോൺസേർഡ് സംഘടനയാണെന്ന് ആരോപിച്ചാണ് സംസ്ഥാന പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നിവർ സംഘടനയിൽ നിന്ന് രാജിവെച്ചത്. എ പി സഹൽ ഫൈസി ഐലാശ്ശേരി, സൈനുൽ ആബിദീൻ തങ്ങൾ തേഞ്ഞിപ്പലം എന്നിവരാണ് രാജി വെച്ചത്. ഇരുവരും കാളികാവ് പ്രസ് ക്ലബ്ബിൽ വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിലാണ് രാജി പ്രക്യാപിച്ചത്. 

    ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സഘടനയുടെ കേരളഘടകം ഈ കഴിഞ്ഞ ജനുവരി മാസത്തിലാണ് രൂപീകരിച്ചത്.   സുഹൃത്തുക്കൾ പരിചയപ്പെടുത്തിയത് കാരണമാണ് ഈ സംഘടനയെക്കുറിച്ച് അറിയുന്നതും മറ്റും, മുസ്ലിം ന്യൂനപക്ഷങ്ങൾക്കും വിഷിശ്യാ മുഅല്ലിം സമൂഹത്തിനും ഗുണകരമായ ഭൗധിക ആനുകൂല്യങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യമാണ് സഘടനക്കുള്ളത് എന്നും തെറ്റിദ്ധരിപ്പിച്ചു. രണ്ട് പേരേയും പ്രസിഡണ്ട്, സെക്രട്ടറി എന്ന പതവിയിൽ നിയമിക്കുന്നു എന്നും പറഞ്ഞു.  

  തിരൂരിൽ ബിയാൻകോ ഓഡിറ്റോറിയത്തിൽ വെച്ച് 23 ന് നടന്ന ഇഫ്താർ സംഗമത്തിൽ ബി ജെ പി കേന്ദ്ര - സംസ്ഥാന നേതാക്കൾ പങ്കെടുക്കുകയും ചെയ്തു. സംഘടനയുടെ കേന്ദ്ര നേതാക്കൾ ഉൾപ്പടെ മോദി സ്തുതി പറയുകയും സംഘടന കേന്ദ്ര സർക്കാറിന് പിന്തുണ പ്രക്യാപിച്ചതായി വാർത്തകൾ വരികയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചതിയിൽ പെട്ടത് മനസ്സിലാകുകയും സംഘടനയിൽ നിന്ന് രാജിവെക്കുകയും ചെയ്യുന്നത്. 

     ജമാഅത്തുൽ ഉലമ ഇ ഹിന്ദ് എന്ന സംഘടന പൂർണ്ണമായും സംഘപരിവാറിന് അടിമ പണി ചെയ്യുന്ന സംഘടനയാണെന്നും, മുസ്ലിം വിശ്വാസികൾ ഇത്തരം സംഘടനയിൽ പെടുന്നത് ശ്രദ്ധിക്കണമെന്നും സഹൽ ഫൈസിയും സൈനുൽ ആബിദീൻ തങ്ങളും പറഞ്ഞു.

 മോഹന വാഗ്ദാനങ്ങൾ നൽകിയാണ് സംഘടനയിൽ പെടുത്തുന്നതെന്നും സമുദായത്തിലെ പണ്ഡിതൻമാർ ഉൾപ്പടെയുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇരുവരും അഭ്യാർത്ഥിച്ചു. 

Previous Post Next Post
WhatsApp